Saturday, March 12, 2011

THE JAPANESE WIFE - A REVIEW

                          തിരുവനന്തപുരത്ത്  കഴിഞ്ഞ വര്‍ഷം അവസാനം നടന്ന പതിനഞ്ചാമത് രാജ്യനന്തര ചലച്ചിത്രോത്സവത്തില്‍  മികച്ച ചിത്രത്തിനുള്ള പ്രേക്ഷകരുടെ അവാര്‍ഡ്‌നേടിയ ചിത്രമായിരുന്നു അപര്‍ണ സെന്നിന്റെ THE JAPANESE WIFE. ഇന്നലെ മലപ്പുറത്ത്‌ തുടങ്ങിയ RESMI ചലച്ചിത്രോത്സവത്തില്‍   JAPANESE WIFE പ്രദര്‍ശിപ്പിക്കുനുണ്ട് എന്നറിഞ്ഞപ്പോള്‍ രണ്ടാമതോന്നലോചിക്കാതെ തന്നെ കാത്തിരുന്ന് കാണുകയായിരുന്നു .അതിനു കാരണമായത് അപര്‍ണ സെന്നിന്റെ  MR&MRS.IYYER പോലുള്ള  ചിത്രങ്ങളുടെ പ്രഭാവമായിരുന്നു .
              സെന്നിന്റെ മുന്‍ ചിത്രങ്ങളെ പോലെ തന്നെ JAPANESE WIFE ഉം  ബംഗാളി പശ്ചാത്തലത്തിലാണ്  കഥ നടക്കുന്നത് .  സ്കൂള്‍ അധ്യാപകനായ SNEHAMOY CHATTERJEE യും  ഒരു JAPANESE പെണ്‍കുട്ടിയും തമ്മിലുള്ള തൂലിക ബന്ധം ഉപയോഗിച്ച് ബംഗാളി -ജാപ്പനീസ്‌  സംസ്കാരങ്ങളുടെ ഒരു സമ്മേളനം ചിത്രത്തില്‍ അനാവരണം ചെയ്യുന്നു .
              പരസ്പരം കാണാതെ തന്നെ 
തപാലിലൂടെ കൈ മാറുന്ന വിവാഹ മോതിരവും , വളയും  ഉപയോഗിച്ച് വിവാഹിതരാകുന്ന SNEHAMOY യുടെയും MIYAGI യുടെയും ജീവിതമാണ്‌  THE JAPANESE WIFE  . സ്നേഹമോയ്യുടെ അകന്ന ബന്ധുവും വിധവയുമായ സന്ധ്യയും ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് . നായകന്റെ ദുരന്ത മരണത്തിനു ശേഷം ഈ രണ്ടു സ്ത്രീകളും ഒന്നിക്കുകയാണ് , വിധവയായ സന്ധ്യയും ജപ്പാനില്‍ നിന്നും കടല്‍ കടന്നു വന്ന മിയാഗിയും.
             മനോഹരമായ ദൃശ്യ ങ്ങളും  വ്യത്യസ്തമായ അവതരണ രീതിയും കൊണ്ട് തന്നെ ചിത്രം ശ്രദ്ധേയമാകുന്നു . ചിത്രത്തിലെ ഓരോ FRAME ഉം മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ് . ബംഗാളി ജീവിതവും അതില്‍ കാലാവസ്ഥയും നദികളും ചോലുതുന്ന സ്വാധീനവും ലളിതമായി ചിത്രീകരിച്ചിരിക്കുന്നു . കാറും കോലും നിറഞ്ഞ മണ്‍സൂണ്‍ കാലത്ത്  പുഴ കടന്നു പോയി മരുന്ന്  വാങ്ങാനാവത്തതിനാല്‍  PNEUMONIA പിടിപെട്ടു  മരിക്കുന്ന SNEHAMOY  ജീവിതത്തിന്റെ ഒരു നേര്‍ കാഴ്ചയാണ്  പ്രേക്ഷകന്  നല്‍കുന്നത് . ഒരു പട്ടം പറത്തല്‍ മത്സരത്തിലുടെ ഭാരതീയരുടെ കപട ദേശിയ ബോധത്തെയും അപര്‍ണ സെന്‍  കളിയാക്കുന്നതും നമുക്ക് കാണാം .
             അപര്‍ണ സെന്നിന്റെ മാസ്റ്റര്‍ പീസ് എന്ന് പറയാനാകില്ലെങ്കിലും സമീപകാലത്ത് കണ്ട ചിത്രങ്ങളില്‍ ആഴത്തില്‍ മനസ്സിനെ സ്പര്‍ശിച്ച ഒന്ന്   എന്നാ നിലയില്‍ എന്തോ ഒന്ന് ഈ ചിത്രത്തില്‍ ഉണ്ട്  എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത . അപര്‍ണ സെന്‍ എന്നാ സംവിധായകയില്‍ നിന്നും പ്രേക്ഷകര്‍ ഇനിയും മികച്ച ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു .


 
 

Monday, March 7, 2011

ദയ ?

                          ബലാത്സങ്ങതിനിരയായി കഴിഞ്ഞ 37  വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന അരുണ ശേനബാഗിനു ദയാവധം അനുവദിക്കണം എന്നാ ഹര്‍ജി സുപ്രീം കോടതി തള്ളി .ദയാവധം എന്നാ ആവശ്യം സുപ്രീം കോടതി തള്ളിയെങ്കിലും , വിധിയില്‍ സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ ദയവധതിനു നിയമ സാധുത ആവശ്യപെടുന്നവരെ സംബന്ധിച്ച് പ്രതീക്ഷാജനകമാണ്.
                         ദയാവധം അനുവദിക്കല്‍ ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിനു  മേലുള്ള കടന്നു കയറ്റം ആകും എന്ന് നിരീക്ഷിച്ച കോടതി , അതേ സമയം സുഗമമായ ഒരു ജീവിതത്തിലേക്ക് തിരിച്ചു വരാനാകാത്ത അവസ്ഥയിലുള്ള ഒരു രോഗിയെ ഭക്ഷണവും മരുന്നും നിഷേധിച്ചു ക്രമേണ മരണത്തിനു വിട്ടു കൊടുക്കാം എന്നും അഭിപ്രായപെടുന്നു. പ്രത്യക്ഷ ദയവധാതെ എതിര്‍ക്കുകയും , പരോക്ഷ ദയവധത്തിനെ അനുകൂലിക്കുകയും ചെയ്തു കൊണ്ടുള്ളതാണ് ഇന്ന് പുറത്തു വന്ന സുപ്രീം കോടതി വിധി .
                           മനുഷ്യ ജീവന് മറ്റെന്തിനെക്കാളും വില കല്പ്പിക്കുമ്പോള്‍ തന്നെയും , ഒരിക്കലും സാധാരണ ജീവിതത്തിലേക്ക്  തിരിച്ചു വരാനാകാതെ ജീവന്‍ രക്ഷ മരുന്നുകളുടെയും , ഉപകരണങ്ങളുടെയും സഹായത്തോടെ ആയുസ്സ്  നീട്ടികിട്ടുന്നവരുടെ ദയനീയസ്ഥിതിയെ കുറിച്ചും നമ്മള്‍ മനസ്സിലാക്കണം . അവരും  അല്പം ദയ അര്‍ഹിക്കുന്നു .
                NETHERLANDS ഉം  GERMANY യും ഉള്‍പടെ പല പാശ്ചാത്യ രാജ്യങ്ങളും ദയാവധം നിയമ വിധേയമാക്കി കഴിഞ്ഞു . അവിടങ്ങളിലൊക്കെ ക്രിസ്ത്യന്‍ സഭ പ്രതിഷേധവുമായി വന്നിരുന്നു .ഇവിടെയും അത്തരം നിലപാടുകള്‍ നമുക്ക് പ്രതീക്ഷിക്കാം . ഈ വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടത്  നിയമ നിര്‍മാണ സഭയാണ് . ദയാവധത്തിനു നിയമ സാധുത നല്‍കുന്ന നിയമം നടപ്പാക്കാന്‍ ഇനിയും വൈകരുത് . എതിര്‍പ്പുകള്‍ തീര്‍ച്ചയായും ഉണ്ടാവും . സമഗ്രമായ ചര്‍ച്ചകള്‍ നടത്തി ദുരുപയോഗം തടയാനുള്ള എല്ലാ മുന്കരുതലോടെയുമുള്ള ഒരു നിയമം ആണ് വേണ്ടത് . മതപരമായ എതിര്‍പ്പുകല്‍ക്കുപരിയായി അതിന്റെ പ്രായോഗികതയെ  കുറിച്ചുള്ള സംശയങ്ങള്‍  ദൂരികരിക്കണം . അതിനു ശേഷം മാത്രമേ ദയാവധത്തിനു നിയമ സാധുത നല്‍കാവൂ .
                അരുണ ശെന്ബഗ് കേസും ,അതിന്മേല്‍ ഉണ്ടായ സുപ്രീം കോടതി വിധിയും ദയാവധം എന്നാ ആവശ്യത്തിലേക്ക് ഉടന്‍ വഴി തുറക്കും എന്ന്  കരുതാനാവില്ല . എങ്കിലും ഈ വിഷയത്തില്‍ ഒരു പൊതു ചര്‍ച്ചയ്ക്ക്  ഈ വിധി വഴിവയ്ക്കും എന്ന് പ്രതീക്ഷിക്കാം .
 

holger