ബലാത്സങ്ങതിനിരയായി കഴിഞ്ഞ 37 വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന അരുണ ശേനബാഗിനു ദയാവധം അനുവദിക്കണം എന്നാ ഹര്‍ജി സുപ്രീം കോടതി തള്ളി .ദയാവധം എന്നാ ആവശ്യം സുപ്രീം കോടതി തള്ളിയെങ്കിലും , വിധിയില്‍ സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ ദയവധതിനു നിയമ സാധുത ആവശ്യപെടുന്നവരെ സംബന്ധിച്ച് പ്രതീക്ഷാജനകമാണ്.
ദയാവധം അനുവദിക്കല്‍ ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിനു മേലുള്ള കടന്നു കയറ്റം ആകും എന്ന് നിരീക്ഷിച്ച കോടതി , അതേ സമയം സുഗമമായ ഒരു ജീവിതത്തിലേക്ക് തിരിച്ചു വരാനാകാത്ത അവസ്ഥയിലുള്ള ഒരു രോഗിയെ ഭക്ഷണവും മരുന്നും നിഷേധിച്ചു ക്രമേണ മരണത്തിനു വിട്ടു കൊടുക്കാം എന്നും അഭിപ്രായപെടുന്നു. പ്രത്യക്ഷ ദയവധാതെ എതിര്‍ക്കുകയും , പരോക്ഷ ദയവധത്തിനെ അനുകൂലിക്കുകയും ചെയ്തു കൊണ്ടുള്ളതാണ് ഇന്ന് പുറത്തു വന്ന സുപ്രീം കോടതി വിധി .
മനുഷ്യ ജീവന് മറ്റെന്തിനെക്കാളും വില കല്പ്പിക്കുമ്പോള്‍ തന്നെയും , ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാനാകാതെ ജീവന്‍ രക്ഷ മരുന്നുകളുടെയും , ഉപകരണങ്ങളുടെയും സഹായത്തോടെ ആയുസ്സ് നീട്ടികിട്ടുന്നവരുടെ ദയനീയസ്ഥിതിയെ കുറിച്ചും നമ്മള്‍ മനസ്സിലാക്കണം . അവരും അല്പം ദയ അര്‍ഹിക്കുന്നു .
NETHERLANDS ഉം GERMANY യും ഉള്‍പടെ പല പാശ്ചാത്യ രാജ്യങ്ങളും ദയാവധം നിയമ വിധേയമാക്കി കഴിഞ്ഞു . അവിടങ്ങളിലൊക്കെ ക്രിസ്ത്യന്‍ സഭ പ്രതിഷേധവുമായി വന്നിരുന്നു .ഇവിടെയും അത്തരം നിലപാടുകള്‍ നമുക്ക് പ്രതീക്ഷിക്കാം . ഈ വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടത് നിയമ നിര്‍മാണ സഭയാണ് . ദയാവധത്തിനു നിയമ സാധുത നല്‍കുന്ന നിയമം നടപ്പാക്കാന്‍ ഇനിയും വൈകരുത് . എതിര്‍പ്പുകള്‍ തീര്‍ച്ചയായും ഉണ്ടാവും . സമഗ്രമായ ചര്‍ച്ചകള്‍ നടത്തി ദുരുപയോഗം തടയാനുള്ള എല്ലാ മുന്കരുതലോടെയുമുള്ള ഒരു നിയമം ആണ് വേണ്ടത് . മതപരമായ എതിര്‍പ്പുകല്‍ക്കുപരിയായി അതിന്റെ പ്രായോഗികതയെ കുറിച്ചുള്ള സംശയങ്ങള്‍ ദൂരികരിക്കണം . അതിനു ശേഷം മാത്രമേ ദയാവധത്തിനു നിയമ സാധുത നല്‍കാവൂ .
അരുണ ശെന്ബഗ് കേസും ,അതിന്മേല്‍ ഉണ്ടായ സുപ്രീം കോടതി വിധിയും ദയാവധം എന്നാ ആവശ്യത്തിലേക്ക് ഉടന്‍ വഴി തുറക്കും എന്ന് കരുതാനാവില്ല . എങ്കിലും ഈ വിഷയത്തില്‍ ഒരു പൊതു ചര്‍ച്ചയ്ക്ക് ഈ വിധി വഴിവയ്ക്കും എന്ന് പ്രതീക്ഷിക്കാം .

1 comment:
http://beta.bodhicommons.org/commentary/we-have-strong-social-values, it would be good if u remove the word verification
Post a Comment