Saturday, March 12, 2011

THE JAPANESE WIFE - A REVIEW

                          തിരുവനന്തപുരത്ത്  കഴിഞ്ഞ വര്‍ഷം അവസാനം നടന്ന പതിനഞ്ചാമത് രാജ്യനന്തര ചലച്ചിത്രോത്സവത്തില്‍  മികച്ച ചിത്രത്തിനുള്ള പ്രേക്ഷകരുടെ അവാര്‍ഡ്‌നേടിയ ചിത്രമായിരുന്നു അപര്‍ണ സെന്നിന്റെ THE JAPANESE WIFE. ഇന്നലെ മലപ്പുറത്ത്‌ തുടങ്ങിയ RESMI ചലച്ചിത്രോത്സവത്തില്‍   JAPANESE WIFE പ്രദര്‍ശിപ്പിക്കുനുണ്ട് എന്നറിഞ്ഞപ്പോള്‍ രണ്ടാമതോന്നലോചിക്കാതെ തന്നെ കാത്തിരുന്ന് കാണുകയായിരുന്നു .അതിനു കാരണമായത് അപര്‍ണ സെന്നിന്റെ  MR&MRS.IYYER പോലുള്ള  ചിത്രങ്ങളുടെ പ്രഭാവമായിരുന്നു .
              സെന്നിന്റെ മുന്‍ ചിത്രങ്ങളെ പോലെ തന്നെ JAPANESE WIFE ഉം  ബംഗാളി പശ്ചാത്തലത്തിലാണ്  കഥ നടക്കുന്നത് .  സ്കൂള്‍ അധ്യാപകനായ SNEHAMOY CHATTERJEE യും  ഒരു JAPANESE പെണ്‍കുട്ടിയും തമ്മിലുള്ള തൂലിക ബന്ധം ഉപയോഗിച്ച് ബംഗാളി -ജാപ്പനീസ്‌  സംസ്കാരങ്ങളുടെ ഒരു സമ്മേളനം ചിത്രത്തില്‍ അനാവരണം ചെയ്യുന്നു .
              പരസ്പരം കാണാതെ തന്നെ 
തപാലിലൂടെ കൈ മാറുന്ന വിവാഹ മോതിരവും , വളയും  ഉപയോഗിച്ച് വിവാഹിതരാകുന്ന SNEHAMOY യുടെയും MIYAGI യുടെയും ജീവിതമാണ്‌  THE JAPANESE WIFE  . സ്നേഹമോയ്യുടെ അകന്ന ബന്ധുവും വിധവയുമായ സന്ധ്യയും ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് . നായകന്റെ ദുരന്ത മരണത്തിനു ശേഷം ഈ രണ്ടു സ്ത്രീകളും ഒന്നിക്കുകയാണ് , വിധവയായ സന്ധ്യയും ജപ്പാനില്‍ നിന്നും കടല്‍ കടന്നു വന്ന മിയാഗിയും.
             മനോഹരമായ ദൃശ്യ ങ്ങളും  വ്യത്യസ്തമായ അവതരണ രീതിയും കൊണ്ട് തന്നെ ചിത്രം ശ്രദ്ധേയമാകുന്നു . ചിത്രത്തിലെ ഓരോ FRAME ഉം മനസ്സില്‍ തങ്ങി നില്‍ക്കുന്നതാണ് . ബംഗാളി ജീവിതവും അതില്‍ കാലാവസ്ഥയും നദികളും ചോലുതുന്ന സ്വാധീനവും ലളിതമായി ചിത്രീകരിച്ചിരിക്കുന്നു . കാറും കോലും നിറഞ്ഞ മണ്‍സൂണ്‍ കാലത്ത്  പുഴ കടന്നു പോയി മരുന്ന്  വാങ്ങാനാവത്തതിനാല്‍  PNEUMONIA പിടിപെട്ടു  മരിക്കുന്ന SNEHAMOY  ജീവിതത്തിന്റെ ഒരു നേര്‍ കാഴ്ചയാണ്  പ്രേക്ഷകന്  നല്‍കുന്നത് . ഒരു പട്ടം പറത്തല്‍ മത്സരത്തിലുടെ ഭാരതീയരുടെ കപട ദേശിയ ബോധത്തെയും അപര്‍ണ സെന്‍  കളിയാക്കുന്നതും നമുക്ക് കാണാം .
             അപര്‍ണ സെന്നിന്റെ മാസ്റ്റര്‍ പീസ് എന്ന് പറയാനാകില്ലെങ്കിലും സമീപകാലത്ത് കണ്ട ചിത്രങ്ങളില്‍ ആഴത്തില്‍ മനസ്സിനെ സ്പര്‍ശിച്ച ഒന്ന്   എന്നാ നിലയില്‍ എന്തോ ഒന്ന് ഈ ചിത്രത്തില്‍ ഉണ്ട്  എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകത . അപര്‍ണ സെന്‍ എന്നാ സംവിധായകയില്‍ നിന്നും പ്രേക്ഷകര്‍ ഇനിയും മികച്ച ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു .


 
 

Monday, March 7, 2011

ദയ ?

                          ബലാത്സങ്ങതിനിരയായി കഴിഞ്ഞ 37  വര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുന്ന അരുണ ശേനബാഗിനു ദയാവധം അനുവദിക്കണം എന്നാ ഹര്‍ജി സുപ്രീം കോടതി തള്ളി .ദയാവധം എന്നാ ആവശ്യം സുപ്രീം കോടതി തള്ളിയെങ്കിലും , വിധിയില്‍ സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ ദയവധതിനു നിയമ സാധുത ആവശ്യപെടുന്നവരെ സംബന്ധിച്ച് പ്രതീക്ഷാജനകമാണ്.
                         ദയാവധം അനുവദിക്കല്‍ ഒരു വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിനു  മേലുള്ള കടന്നു കയറ്റം ആകും എന്ന് നിരീക്ഷിച്ച കോടതി , അതേ സമയം സുഗമമായ ഒരു ജീവിതത്തിലേക്ക് തിരിച്ചു വരാനാകാത്ത അവസ്ഥയിലുള്ള ഒരു രോഗിയെ ഭക്ഷണവും മരുന്നും നിഷേധിച്ചു ക്രമേണ മരണത്തിനു വിട്ടു കൊടുക്കാം എന്നും അഭിപ്രായപെടുന്നു. പ്രത്യക്ഷ ദയവധാതെ എതിര്‍ക്കുകയും , പരോക്ഷ ദയവധത്തിനെ അനുകൂലിക്കുകയും ചെയ്തു കൊണ്ടുള്ളതാണ് ഇന്ന് പുറത്തു വന്ന സുപ്രീം കോടതി വിധി .
                           മനുഷ്യ ജീവന് മറ്റെന്തിനെക്കാളും വില കല്പ്പിക്കുമ്പോള്‍ തന്നെയും , ഒരിക്കലും സാധാരണ ജീവിതത്തിലേക്ക്  തിരിച്ചു വരാനാകാതെ ജീവന്‍ രക്ഷ മരുന്നുകളുടെയും , ഉപകരണങ്ങളുടെയും സഹായത്തോടെ ആയുസ്സ്  നീട്ടികിട്ടുന്നവരുടെ ദയനീയസ്ഥിതിയെ കുറിച്ചും നമ്മള്‍ മനസ്സിലാക്കണം . അവരും  അല്പം ദയ അര്‍ഹിക്കുന്നു .
                NETHERLANDS ഉം  GERMANY യും ഉള്‍പടെ പല പാശ്ചാത്യ രാജ്യങ്ങളും ദയാവധം നിയമ വിധേയമാക്കി കഴിഞ്ഞു . അവിടങ്ങളിലൊക്കെ ക്രിസ്ത്യന്‍ സഭ പ്രതിഷേധവുമായി വന്നിരുന്നു .ഇവിടെയും അത്തരം നിലപാടുകള്‍ നമുക്ക് പ്രതീക്ഷിക്കാം . ഈ വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടത്  നിയമ നിര്‍മാണ സഭയാണ് . ദയാവധത്തിനു നിയമ സാധുത നല്‍കുന്ന നിയമം നടപ്പാക്കാന്‍ ഇനിയും വൈകരുത് . എതിര്‍പ്പുകള്‍ തീര്‍ച്ചയായും ഉണ്ടാവും . സമഗ്രമായ ചര്‍ച്ചകള്‍ നടത്തി ദുരുപയോഗം തടയാനുള്ള എല്ലാ മുന്കരുതലോടെയുമുള്ള ഒരു നിയമം ആണ് വേണ്ടത് . മതപരമായ എതിര്‍പ്പുകല്‍ക്കുപരിയായി അതിന്റെ പ്രായോഗികതയെ  കുറിച്ചുള്ള സംശയങ്ങള്‍  ദൂരികരിക്കണം . അതിനു ശേഷം മാത്രമേ ദയാവധത്തിനു നിയമ സാധുത നല്‍കാവൂ .
                അരുണ ശെന്ബഗ് കേസും ,അതിന്മേല്‍ ഉണ്ടായ സുപ്രീം കോടതി വിധിയും ദയാവധം എന്നാ ആവശ്യത്തിലേക്ക് ഉടന്‍ വഴി തുറക്കും എന്ന്  കരുതാനാവില്ല . എങ്കിലും ഈ വിഷയത്തില്‍ ഒരു പൊതു ചര്‍ച്ചയ്ക്ക്  ഈ വിധി വഴിവയ്ക്കും എന്ന് പ്രതീക്ഷിക്കാം .

Friday, February 11, 2011

തുടരുന്ന അഴിമതി

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി എന്ന് വാഴ്തപെട്ടിരുന്ന 2- G spectrum അഴിമതിയെയും കവച്ചു വെക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത് . 2- G spectrum അഴിമതിയില്‍ രാജ്യത്തിനുണ്ടായ നഷ്ടം 1 .75 ലക്ഷം കോടി ആണെന്നാണ് CAG കണക്കാക്കിയ്തെങ്കില്‍ S -band spectrum ഇടപാടില്‍ നടന്നത് 2 ലക്ഷം കോടി ആണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത് .
Devas multimedia യുമായി ISRO ഉണ്ടാക്കിയ കരാറില്‍ ആണ് ഈ നഷ്ടം വന്നത് . മുന്‍ isro ഉദ്യോഗസ്ഥന്‍ തലവനായിരിക്കുന്ന Devas multimedia യ്ക് വേണ്ടി ISRO അനര്‍ഹമായി പലതും ചെയ്തു എന്നാണ് ആരോപിക്കപെട്ടിരിക്കുന്നത് .
മേല്പറഞ്ഞ രണ്ടു അഴിമതികളും ഒറ്റപെട്ടതോ യാദൃശ്ചികം ആയതോ ആയി കണക്കാക്കാന്‍ പറ്റില്ല . നമ്മുടെ പൊതു സമുഹത്തെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇവ . അഴിമതിയില്‍ നിന്നും മുക്തം എന്ന് നാം കരുതിയിരുന്ന , സാധാരണക്കാരന്റെ അവസാനത്തെ അത്താണിയായ JUDICIARY പോലും അഴിമതിയില്‍ മുങ്ങി നില്കുക്കയാണ് . JUDICIARY യുടെ സത്യസന്ധത ചോദ്യം ചെയ്യപെടുമ്പോള്‍ അതിനു വിശദീകരണം നല്‍കേണ്ടത് JUDICIARY തന്നെയാണ് . അവര്‍ അതിനു തുനിയുന്നില്ല്ല എന്ന് മാത്രമല്ല ,ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍കെതിരെ കോടതിയലക്ഷ്യ നടപടികള്‍ എടുത്തുകൊണ്ടു ഒരു ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നത്.
പൊതുരംഗത്തെ അഴിമതിയെപ്പറ്റി സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം തന്നെ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയതാണ് . അത് ഏറിയും കുറഞ്ഞും എല്ലാ ഭരണകൂടങ്ങളിലും ഉണ്ടായിരുന്നു . ഒരു രാഷ്ട്രിയ പാര്‍ട്ടിയും അതില്‍ നിന്നും മുക്തമായിരുന്നില്ല. ഏക കക്ഷി ഭരണം നിലന്നിന്നിരുന്ന കാലത്ത് നിന്നും കൂട്ടുകക്ഷി ഭരണത്തിലേക്ക് രാഷ്ട്രം മാറിയെങ്കിലും അഴിമതി ശക്തമായി തന്നെ തുടരുന്നു ,അഴിമതിയുടെ തുകകളില്‍ മാറ്റമുണ്ടെങ്കില്‍ കൂടി .
അവിഹിതംയും അഴിമാതിയിളുടെയും നേടുന്ന കോടികള്‍ സുരക്ഷിതമായി SWISS BANK അക്കൗണ്ട്‌ കളില്‍ എത്തിക്കുന്നു ,രാജ്യത്തിന്‌ മുതള്‍ക്കൂട്ടവേണ്ട കോടികള്‍ അവരുടെ അക്കൗണ്ട്‌ കളില്‍ പുറം ലോകമറിയാതെ കിടക്കുന്നു . ഇതിനെക്കുറിച്ച് അന്വേഷിക്കേണ്ടാവരാകട്ടെ ആരുടെയോ സ്വാധീനത്തിന് വഴങ്ങി അറച്ച് നില്കുന്നു . ഇത്തരത്തില്‍ വിദേശത്തേക്ക് കടത്തുന്ന കള്ള പണത്തെപ്പറ്റി അന്വേഷണം നടത്തി തിരിച്ചു പിടിച്ചില്ലെങ്കില്‍ വളരുന്ന ഇന്ത്യയുടെ സമ്പത്ഘടന തന്നെ തരുമാരകാന്‍ അതികകാലം വേണ്ട .
ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് സാമ്പത്തിക അഴിമതി . അതിനു തടയിടെണ്ടാവര്‍ തന്നെ നിര്‍ബാധം അഴിമതി തുടരുന്നതാണ് കാണുന്നത് . ഇതിനെതിരെ ജനകീയ പ്രധിരോധം ഉയര്‍ന്നു വരേണ്ടതുണ്ട് . ഭരണ സംവിധാനത്തിലും JUDICIARY യിലും കാലാനുസൃതമായ അഴിച്ചുപണികള്‍ ആവശ്യമാണ് .ഇനിയും അതിനു ഭരണകൂടം മുന്‍കൈ എടുത്തില്ലെങ്കില്‍ ജനങ്ങളുടെ പ്രതികരണം പ്രവച്ചനതീതമായെക്കം .

Sunday, February 6, 2011

EGYPTIAN കലാപവും CPIM ന്റെ അവസരവാദവും

EGYPT ല്‍ ഇപ്പോള്‍ ഉയര്‍ന്നു വന്ന പ്രക്ഷോഭം ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന എല്ലാവരിലും പ്രതീക്ഷയുലവക്കുന്നതാണ് . പതിറ്റാണ്ടുകളായി ഹോസ്നി മുബരകിന്റെ ഏകാതിപത്യത്തിനു കീഴിലായിരുന്ന എഗ്യ്പ്ത്യന്‍ ജനതയ്ക് പ്രചോദനമായത് ടുനിസിയിലെ ജാസ്മിനെ വിപ്ലവമായിരുന്നു.
മറ്റൊരു അഫ്രികാന്‍ അറബ് രാഷ്ട്രമായ tunisia യിലെ പ്രക്ഷോഭത്തില്‍ അവിടത്തെ ഭരണാധികാരിക്ക് രാജ്യം വിട്ടു ഓടേണ്ടി വന്നു . മറ്റു പല അറബ് രാജ്യങ്ങളിലും അതിന്റെ അലകള്‍ അടിക്കാന്‍ തുടങ്ങിയിട്ടുണ്ട് .
അറബ് ദേശിയതയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന രാഷ്ട്രമായ egypt 3 പതിറ്റാണ്ടായി ഹോസ്നി മുബരകിന്റെ ഉരുക്കുമുഷ്ടിക്കു കീഴിലാണ്. ജനാധിപത്യം അട്ടിമാരിക്കപെട്ട അവിടെ തുടര്‍ച്ചയായി നടന്നുവരുന്ന ഹിതപരിഷിധനയിളുടെ മുബാറക് ഭരണം നില നിര്‍ത്തി വരുകയായിരുന്നു.
IAEA മുന്‍ മേധാവി muhammed ‌ el baradei കു കീഴില്‍ ഒന്നിച്ച പ്രതിപക്ഷ പ്രക്ഷോഭത്തില്‍ മുബരകിന്റെ ഭരണത്തിന് അന്ത്യം കുറിക്കരായി.
ഈ കലാപത്തിനോട് ലോക രാഷ്ട്രങ്ങളുടെ പ്രതികരണം പല വിധത്തിലായിരുന്നു. US ഇന്റെ മാനസപുത്രനായ മുബരകിനെ പിന്തുണച്ചു കൊണ്ട് വാഷിങ്ങ്ടോന്‍ ആദ്യം രങ്ങതെതിയെങ്കിലും പിന്നീട് അവര്‍ക്ക് നിലപാട് മാറ്റേണ്ടി വന്നു. ചൈനയും യൂറോപ്പ്യന്‍ union ഉം ഇലക്കും മുള്ളിനും കേടില്ലാത്ത നിലപാടെടുത്തു . ഇന്ത്യ അത് EGYPT ന്റെ അഭ്യന്തര കാര്യം മാത്രമായെടുത്ത് കയ്‌കഴുകി .
അതിനിടയിലും EGYPTIAN ജനതയ്ക് പിന്തുണ ഇന്ത്യ യിലെ ഒരു വിഭാഗത്തില്‍ നിന്നുക് കിട്ടി . ജനാധിപത്യത്തിനു വേണ്ടി പോരാടുന്ന EGYPTIAN സഖാക്കള്‍ക് പിന്തുണയുമായി CPIM രംഗതെത്തി. ചൈനയില്‍ ജനാധിപത്യത്തിനു വേണ്ടി രംഗത്തെതിയവരെ TIANAMEN SQUARE ഇള്‍ കൂട്ടക്കൊല ചെയ്ടപ്പോഴും SOVIET UNION ഇലും ക്യൂബ യിലെയും ജനാധിപത്യ ധ്വംസനങ്ങളെ അഭിമാനപൂര്‍വം തലയിലേറ്റി നടക്കുന്നവര്‍ EGUPTIAN ജനതയെ പിന്തുണക്കുന്നതിന് പിന്നിലെ ലക്‌ഷ്യം വേറെയാണ് .
സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോള്‍ ഹര്‍ത്താല്‍ നടത്തിയ ഇടതു പക്ഷം എന്താണോ ലക്ഷ്യമിട്ടത് , അത് തന്നെയാണ് ഈ വിഷയത്തിലും അവര്‍ക്ക് തത്പര്യം ജനിപ്പിച്ചത് . കേരളത്തിലും BENGAL ഇലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു , ന്യുനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ഒരു കളി മാത്രമാണിത്. മരിച്ചു ഇത്രയും കാലമില്ലാത്ത ജനാധിപത്യബോധം EGYPT ന്റെ കാര്യത്തില്‍ അവര്‍ക്ക് വന്നു എന്ന് നമുക്ക് കരുതാനാകില്ല .
എന്തിരുന്നാലും EGYPTIAN ജനതയുടെ നിശ്ചയടര്‍ദ്യത്തിനു മുന്നില്‍ മുബരകിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു . എത്രയും വേഗം അവിടെ ജനാധിപത്യം പുലരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .
 

holger