രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി എന്ന് വാഴ്തപെട്ടിരുന്ന 2- G spectrum അഴിമതിയെയും കവച്ചു വെക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത് . 2- G spectrum അഴിമതിയില്‍ രാജ്യത്തിനുണ്ടായ നഷ്ടം 1 .75 ലക്ഷം കോടി ആണെന്നാണ് CAG കണക്കാക്കിയ്തെങ്കില്‍ S -band spectrum ഇടപാടില്‍ നടന്നത് 2 ലക്ഷം കോടി ആണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സുചിപ്പിക്കുന്നത് .
Devas multimedia യുമായി ISRO ഉണ്ടാക്കിയ കരാറില്‍ ആണ് ഈ നഷ്ടം വന്നത് . മുന്‍ isro ഉദ്യോഗസ്ഥന്‍ തലവനായിരിക്കുന്ന Devas multimedia യ്ക് വേണ്ടി ISRO അനര്‍ഹമായി പലതും ചെയ്തു എന്നാണ് ആരോപിക്കപെട്ടിരിക്കുന്നത് .
മേല്പറഞ്ഞ രണ്ടു അഴിമതികളും ഒറ്റപെട്ടതോ യാദൃശ്ചികം ആയതോ ആയി കണക്കാക്കാന്‍ പറ്റില്ല . നമ്മുടെ പൊതു സമുഹത്തെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ് ഇവ . അഴിമതിയില്‍ നിന്നും മുക്തം എന്ന് നാം കരുതിയിരുന്ന , സാധാരണക്കാരന്റെ അവസാനത്തെ അത്താണിയായ JUDICIARY പോലും അഴിമതിയില്‍ മുങ്ങി നില്കുക്കയാണ് . JUDICIARY യുടെ സത്യസന്ധത ചോദ്യം ചെയ്യപെടുമ്പോള്‍ അതിനു വിശദീകരണം നല്‍കേണ്ടത് JUDICIARY തന്നെയാണ് . അവര്‍ അതിനു തുനിയുന്നില്ല്ല എന്ന് മാത്രമല്ല ,ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍കെതിരെ കോടതിയലക്ഷ്യ നടപടികള്‍ എടുത്തുകൊണ്ടു ഒരു ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നത്.
പൊതുരംഗത്തെ അഴിമതിയെപ്പറ്റി സ്വാതന്ത്ര്യ ലബ്ദിക്ക് ശേഷം തന്നെ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയതാണ് . അത് ഏറിയും കുറഞ്ഞും എല്ലാ ഭരണകൂടങ്ങളിലും ഉണ്ടായിരുന്നു . ഒരു രാഷ്ട്രിയ പാര്‍ട്ടിയും അതില്‍ നിന്നും മുക്തമായിരുന്നില്ല. ഏക കക്ഷി ഭരണം നിലന്നിന്നിരുന്ന കാലത്ത് നിന്നും കൂട്ടുകക്ഷി ഭരണത്തിലേക്ക് രാഷ്ട്രം മാറിയെങ്കിലും അഴിമതി ശക്തമായി തന്നെ തുടരുന്നു ,അഴിമതിയുടെ തുകകളില്‍ മാറ്റമുണ്ടെങ്കില്‍ കൂടി .
അവിഹിതംയും അഴിമാതിയിളുടെയും നേടുന്ന കോടികള്‍ സുരക്ഷിതമായി SWISS BANK അക്കൗണ്ട് കളില്‍ എത്തിക്കുന്നു ,രാജ്യത്തിന് മുതള്‍ക്കൂട്ടവേണ്ട കോടികള്‍ അവരുടെ അക്കൗണ്ട് കളില്‍ പുറം ലോകമറിയാതെ കിടക്കുന്നു . ഇതിനെക്കുറിച്ച് അന്വേഷിക്കേണ്ടാവരാകട്ടെ ആരുടെയോ സ്വാധീനത്തിന് വഴങ്ങി അറച്ച് നില്കുന്നു . ഇത്തരത്തില്‍ വിദേശത്തേക്ക് കടത്തുന്ന കള്ള പണത്തെപ്പറ്റി അന്വേഷണം നടത്തി തിരിച്ചു പിടിച്ചില്ലെങ്കില്‍ വളരുന്ന ഇന്ത്യയുടെ സമ്പത്ഘടന തന്നെ തരുമാരകാന്‍ അതികകാലം വേണ്ട .
ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് സാമ്പത്തിക അഴിമതി . അതിനു തടയിടെണ്ടാവര്‍ തന്നെ നിര്‍ബാധം അഴിമതി തുടരുന്നതാണ് കാണുന്നത് . ഇതിനെതിരെ ജനകീയ പ്രധിരോധം ഉയര്‍ന്നു വരേണ്ടതുണ്ട് . ഭരണ സംവിധാനത്തിലും JUDICIARY യിലും കാലാനുസൃതമായ അഴിച്ചുപണികള്‍ ആവശ്യമാണ് .ഇനിയും അതിനു ഭരണകൂടം മുന്‍കൈ എടുത്തില്ലെങ്കില്‍ ജനങ്ങളുടെ പ്രതികരണം പ്രവച്ചനതീതമായെക്കം .
Friday, February 11, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment